ആശ്വാസം ; രാജ്യത്ത് വീണ്ടും കോവിഡ് വ്യാപന തോതും മരണ നിരക്കും കുറയുന്നു ; 64,53,780 ലക്ഷം പേർക്ക് രോഗ മുക്തി ;
24 മണിക്കൂറിനിടെ 63,371 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 895 മരണവും

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 63,371 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയത്ത് 895 പേര്‍ രോഗം വന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 73,70,469 ആയി ഉയര്‍ന്നു. ഇതില്‍ 8,04,528 പേര്‍ ചികിത്സയിലാണ്. 64,53,780 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,12,161 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് മരണനിരക്ക് കുറവാണ്. പത്തുലക്ഷം പേരില്‍ ശരാശരി 80 ആണ് കോവിഡ് മരണനിരക്ക്.കേരളത്തില്‍ ഇത് 30 ആണ്. ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മരണനിരക്കില്‍ ആദ്യ പട്ടികയിലുളളത്.

