കാൻസർ മരുന്ന് കോവിഡ് ചികിത്സയിൽ ഫലപ്രദമെന്ന് കണ്ടെത്തൽ

ന്യൂഡല്‍ഹി: കാന്‍സറിനെതിരെ ഇന്ത്യ വികസിപ്പിച്ച മരുന്ന് കോവിഡ് ചികിത്സയില്‍ ഫലപ്രദമെന്നു കണ്ടെത്തല്‍. കാന്‍സര്‍ ബാധിച്ച കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് വിതരണം തടയുന്ന രണ്ട് ഡിഓക്‌സിഡിഗ്ലൂക്കോസ് ഓറല്‍ പൗഡറാണ് (2ഡിജി) പ്രതീക്ഷ നല്‍കുന്നത്. മരുന്ന് 40 പേരില്‍ നടത്തിയ പ്രാഥമിക പഠനം വിജയകരമായി. കൂടുതല്‍ പേരില്‍ നടത്തേണ്ട മൂന്നാംഘട്ട പരീക്ഷണത്തിനു നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ).
മരുന്ന് ഉല്‍പാദനത്തിനും വിതരണത്തിനും അപേക്ഷ നല്‍കിയ ഹൈദരാബാദിലെ ഡോ.
റെഡ്ഡീസ് കമ്ബനിയാണു മൂന്നാംഘട്ട പരീക്ഷണം നടത്തുക. കാന്‍സര്‍ ബാധിച്ച കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് വിതരണം തടയുന്നതോടെ കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ നശിക്കും. കാന്‍സര്‍ ചികിത്സയിലും ഈ മരുന്നിന് അന്തിമ അനുമതിയായിട്ടില്ല.
അതേസമയം ഓക്‌സ്ഫഡ് വാക്‌സീന്റെ ഇന്ത്യയിലെ പരീക്ഷണത്തിലും മാറ്റങ്ങള്‍ വരും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ അപേക്ഷ ഡിസിജിഐ സമിതി അംഗീകരിച്ചു. പല രോഗാവസ്ഥയുള്ളവരെയും വിവിധ പ്രായക്കാരെയും കൂടി പരീക്ഷണത്തിന്റെ ഭാഗമാക്കാനാണു ശ്രമം. മാറ്റങ്ങള്‍ വ്യക്തമാക്കി പുതിയ ട്രയല്‍ പ്രോട്ടോക്കോള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹൈസ്പീഡ് ഓക്‌സ്ഫഡ്
ലണ്ടന്‍: അഞ്ച് മിനിറ്റിനുള്ളില്‍ ഫലം കിട്ടുന്ന ആന്റിജന്‍ പരിശോധനാ സംവിധാനവുമായി ഓക്‌സ്ഫഡ് സര്‍വകലാശാല. നിലവില്‍ കേരളത്തിലടക്കമുള്ള ആന്റിജന്‍ ടെസ്റ്റിനെക്കാള്‍ സൂക്ഷ്മതയുണ്ടെന്നതും നേട്ടം. അടുത്തവര്‍ഷം ആദ്യം വിപണിയിലെത്തിക്കാനാണു ശ്രമം.

