അഫ്ഗാനിലെ പള്ളിയില്‍ സ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ശിയാപള്ളിയിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
കാണ്ഡഹാറിലെ ബിവി ഫാതിമ ശിയാ മസ്ജിദിലാണ് സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെയായിരുന്നു സ്ഫോടനം. കാണ്ഡഹാറിലെ ഏറ്റവും വലിയ ശിയാ മസ്ജിദാണിത്. അഞ്ഞൂറോളം പേര്‍ മസ്ജിദിലുണ്ടായിരുന്നു. 12 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞെന്നും മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ അധികാരത്തിലേറിയ ശേഷം രാജ്യത്ത് ശിയ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച കുന്ദുസിലെ ശിയാ മസ്ജിദിലും സ്ഫോടനമുണ്ടായിരുന്നു. അന്ന് നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. അന്ന് ഐഎസ് കെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

