KSDLIVENEWS

Real news for everyone

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍

SHARE THIS ON

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. രാവിലെ പത്ത് മണിക്ക് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ എഐസിസി ആസ്ഥാനത്താണ് യോഗം.

സംഘടന തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതടക്കം നിര്‍ണ്ണായകമാണ് ഇന്നത്തെ യോഗം.

പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അടിയന്തരമായി പ്രവര്‍ത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്. ലഖിംപുര്‍ ഖേരി കൂട്ടക്കൊലയ്ക്കു ശേഷം പഞ്ചാബില്‍ സ്ഥിതി മാറിയതും പ്രവര്‍ത്തകസമിതിയില്‍ നേതൃത്വത്തിന് മേല്‍ക്കൈ നല്കും.

എന്നാല്‍ ഉത്തര്‍പ്രദേശിലടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പുനസംഘടന മതിയെന്ന നിലപാടിലാണ് നേതൃത്വം. അതു വരെ സോണിയ ഗാന്ധി തുടരട്ടെയെന്നാണ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!