KSDLIVENEWS

Real news for everyone

യുഎഇയിൽ ഇന്ന് 115 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 159 പേർക്ക് രോഗ മുക്തി

SHARE THIS ON

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 115 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 159 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

പുതിയതായി നടത്തിയ 362,508 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,487 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 732,143 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,118 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,226 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!