KSDLIVENEWS

Real news for everyone

യാത്രക്കാരന് ആരോഗ്യപ്രശ്നം; ദുബായിൽ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി

SHARE THIS ON

കറാച്ചി: ദുബായില്‍ നിന്നും അമൃത്സറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനില്‍ അടിയന്തരമായി ഇറക്കി.

കറാച്ചിയിലാണ് വിമാനം ഇറക്കിയത്.

വിമാനത്തിലെ യാത്രക്കാരനു പെട്ടെന്ന് ആരോഗ്യപ്രശ്‌നമുണ്ടായതിനാല്‍ വൈദ്യസഹായം നല്‍കാനായിരുന്നു അടിയന്തര ലാൻഡിംഗ്.

പ്രാദേശിക സമയം രാവിലെ 8:51 ന് ദുബായില്‍നിന്നു പുറപ്പെട്ട വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30 ന് കറാച്ചിയില്‍ ഇറക്കിയതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിമാനം അമൃത്സറിലേക്ക് പുറപ്പെട്ടത്.

കറാച്ചി വിമാനത്താവളത്തിലെ അധികാരികള്‍ക്ക് അവരുടെ അടിയന്തര പ്രതികരണത്തിനും സഹായത്തിനും നന്ദി അറിയിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!