KSDLIVENEWS

Real news for everyone

ഇസ്രയേല്‍ വ്യോമാക്രമണം;പലസ്തീന്‍ ഫുട്‌ബോള്‍ താരവും ഒമ്പത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

SHARE THIS ON

ഗാസ: പലസ്തീനിലെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ യുവ ഫുട്‌ബോള്‍ താരം ഇമാദ് അബു തിമ കൊല്ലപ്പെട്ടു. 2021-ല്‍ പലസ്തീന്‍ അണ്ടര്‍-20 ടീമില്‍ കളിച്ച ഇമാദ് ഇത്തിഹാദ് ഖാന്‍ യൂനുസ് ക്ലബ്ബിന്റെ താരമാണ്. 21-കാരനായ ഇമാദിനൊപ്പം കുടുംബത്തിലെ ഒമ്പത് പേരും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പലസ്തീന്‍ ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ കണക്കുകള്‍പ്രകാരം ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 400-ല്‍ അധികം പലസ്തീന്‍ അത്‌ലറ്റുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 250-ഓളം ഫുട്‌ബോള്‍ കളിക്കാരും ഉള്‍പ്പെടുന്നു. നിരവധി കായിക കേന്ദ്രങ്ങളും ഇസ്രയേല്‍ തകര്‍ത്തിട്ടുണ്ട്.

അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് ഇസ്രയേലിനെ വിലക്കുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ഫിഫ വൈകിപ്പിച്ചിരുന്നു. മെയ് 17-ന് ബാങ്കോക്കില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്രില്‍ റജൗബ് ഇസ്രയേലിന്റെ ഫിഫ ചട്ടങ്ങളുടെ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!