KSDLIVENEWS

Real news for everyone

ടേസ്റ്റ് ദി വേൾഡ്ഡാ: ഫൊഡിൽസിൽ കുട്ടികൾ അവതരിപ്പിച്ചത് രുചിയുടെ ലോകംt

SHARE THIS ON

മൊഗ്രാൽ പുത്തൂർ: കോട്ടക്കുന്ന് മർകസുൽ മൈമനിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡാഫോഡിൽസ് ഇസ്ലാമിക് പ്രീ സ്കൂളിൽ വേൾഡ് ഫുഡ് ഡേ വിപുലമായി ആഘോഷിച്ചു. “ടേസ്റ്റ് ദി വേൾഡ് ;ഒൺ ബൈറ്റ്‌ അറ്റ് എ ടൈം” എന്ന തീം അടിസ്ഥാനമാക്കി നടന്ന പരിപാടി രുചിയുടെയും ആരോഗ്യത്തിന്റെയും ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു.

പ്രമുഖ ഷെഫും കെയ്റ്റർബേ സ്ഥാപകനുമായ ഡോ. ഷെഫ് റഷീദ് മുഹമ്മദാണ് മുഖ്യാതിഥിയായി സംബന്ധിച്ചത്. അദ്ദേഹം കുട്ടികളോട് ആരോഗ്യമുള്ള ആഹാരശീലങ്ങളുടെ പ്രാധാന്യവും ഭക്ഷ്യവൈവിധ്യത്തിന്റെ മൂല്യവും വിശദീകരിച്ചു.

കുട്ടികൾ വിവിധ രാജ്യങ്ങളുടെ പരമ്പരാഗത ഭക്ഷണങ്ങൾ അവതരിപ്പിച്ച “ടേസ്റ്റ് ദി വേൾഡ്” ഫുഡ് എക്സിബിഷൻ വലിയ ആകർഷണമായിരുന്നു.ഓരോ വിഭാഗവും തങ്ങളുടെ ദേശഭക്ഷണങ്ങളുടെ രുചിയും കഥകളും അവതരിപ്പിച്ചു.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ സഹകരണത്തോടെ പരിപാടി വിജയകരമായി നടന്നു. വേൾഡ് ഫുഡ് ഡേയുടെ ലക്ഷ്യം – “വിശപ്പില്ലാത്ത ലോകം” എന്ന സന്ദേശം കുട്ടികളുടെ മനസ്സിലേയ്ക്കു പകർന്നു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!