കുമ്പളയിൽ വിദ്യാർഥികൾ തമ്മിലടിച്ചു; പ്രശ്നം പരിഹരിക്കാൻ ഇടപ്പെട്ട നാട്ടുകാർ തമ്മിലും വാക്കേറ്റം,
പോലീസ് വിരട്ടിയോടിച്ചു
കുമ്പള: വെള്ളിയാഴ്ച വൈകീട്ട് കുമ്പളയിൽ വിദ്യാർഥികൾ തമ്മിൽ അടിപിടി. ഷിറിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും കുമ്പള ഗവ. എച്ച്.എസ്.എസ്സിലെയും വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. പ്രശ്നം പരിഹരിക്കാൻ ഇടപ്പെട്ട നാട്ടുകാർ തമ്മിലും വാക്കേറ്റമുണ്ടായി. തുടർന്ന് ദേശീയപാതയിലും നഗരത്തിലും ഏറെനേരം ഗതാഗതം സ്തംഭിച്ചു. ഒടുവിൽ വിവരമറിയിച്ചതനുസരിച്ച് കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പോലീസെത്തി വിദ്യാർഥികളെ വിരട്ടിയോടിക്കുകയും കുറച്ച് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.