മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 17 വര്‍ഷത്തിന് ശേഷം; ബ്രസീലില്‍ ജി20 യില്‍ പങ്കെടുക്കും
ദില്ലി: മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദിയുടെ യാത്ര.
ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്ബത് മണിക്ക് തലസ്ഥാനമായ അബുജയില്‍ എത്തും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയില്‍ എത്തുന്നത്.
നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ച മോദിയുടെ സന്ദർശനവേളയില്‍ നടക്കും. ബ്രസീലില്‍ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. റഷ്യ യുക്രെയിൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ ഉച്ചകോടിയില്‍ ചർച്ചയാകും. ബ്രസീലില്‍ നിന്ന് ഗയാനയില്‍ എത്തുന്ന മോദി കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും.