KSDLIVENEWS

Real news for everyone

ഒമിക്രോണ്‍; രണ്ട് പേര്‍ക്ക് നെഗറ്റീവ്

SHARE THIS ON

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് നെഗറ്റീവ്. കോംഗോയില്‍ നിന്ന് വന്നയാളുടെ സഹോദരനും എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ ആള്‍ക്കുമാണ് നെഗറ്റീവ് ആയത്. രണ്ട് പേരും ഏഴ് ദിവസം വരെ കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യ,ഭാര്യാ മാതാവ്, കോംഗോയില്‍ നിന്നുവന്ന എറണാകുളം സ്വദേശി,യു കെയില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!