വിധവയാണെന്ന് പറഞ്ഞ് ഭാര്യയെ വ്യവസായിക്കൊപ്പം നിർത്തി; ഹണിട്രാപ്പിലൂടെ 6 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ചവർ പിടിയിൽ

ബെംഗളൂരു∙ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെ നാലു പേരെ ബെംഗളൂരു സെൻട്രൽ സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) സ്പെഷൽ വിങ് അറസ്റ്റ് ചെയ്തു. ഖലീം, സബ, ഒബേദ് റക്കീം, അതീഖ് എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികളായ ഖലീമും സബയും ചേർന്ന് വ്യവസായിയായ അദിയുല്ല എന്നയാളെയാണ് ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്.

