ഇതുപോലെ ചീഞ്ഞുനാറിയ ഒരു ഗവർണറെ ഇതിനു മുൻപു കണ്ടിട്ടില്ല: വിമർശനവുമായി എ.കെ. ബാലൻ

തിരുവനന്തപുരം∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലന്‍. ഇതുപോലെ ചീഞ്ഞു നാറിയ ഗവര്‍ണറെ ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്ഭവനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കവേയാണ് എ.കെ.ബാലന്റെ പരാമര്‍ശം.
‘സംസ്ഥാനം രൂപീകൃതമായതിനു ശേഷം 22 ഗവര്‍ണര്‍മാരാണു കേരളത്തില്‍ വന്നത്. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരുന്നതിനു മുൻപ് ജസ്റ്റിസ് സദാശിവമായിരുന്നു ഗവര്‍ണര്‍. ആദ്യത്തെ ഗവര്‍ണര്‍ രാമകൃഷ്ണ റാവു മുതല്‍ വി.വി. ഗിരി തുടങ്ങിയ പ്രഗത്ഭരെ ഈ നിരയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഇതുവരെ വന്ന ഗവര്‍ണര്‍മാരില്‍ ഇതുപോലെ ചീഞ്ഞുനാറിയ ഗവര്‍ണറെ കേരളം കണ്ടിട്ടില്ല.’– എ.കെ. ബാലൻ പറഞ്ഞു.
കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ എന്ന അധികാരമുപയോഗിച്ച് ഗവര്‍ണര്‍ തിരഞ്ഞെടുത്ത രീതിക്കെതിരെ എസ്എഫ്ഐ സമരത്തിലാണെന്നും എ.കെ. ബാലൻ വ്യക്തമാക്കി

