KSDLIVENEWS

Real news for everyone

കൊല്ലത്ത് കവര്‍ച്ച ആസൂത്രണം ചെയ്തത് ഭാര്യയുടെ കേസ് നടത്താന്‍; വടിവാള്‍ വിനീത് കസ്റ്റഡിയില്‍

SHARE THIS ON

കൊല്ലം : പോലീസും നാട്ടുകാരും ചേർന്ന് കടപ്പാക്കടയിൽനിന്ന് അതിസാഹസികമായി പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിനെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങി. തിങ്കളാഴ്ച ഉച്ചവരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്ന വിനീതിനെ ശനിയാഴ്ച കൊല്ലം ?മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
എടത്വാ ചങ്ങംകരി ലക്ഷംവീട് കോളനിയിൽ വിനീതി(23)നെ വ്യാഴാഴ്ച പുലർച്ചെയാണ് പിടികൂടിയത്. കവർച്ചയും കവർച്ചാശ്രമങ്ങളും നടത്തിയ പള്ളിത്തോട്ടം, ആണ്ടാമുക്കം, എസ്.ബി.ഐ. ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി തെളിവെടുപ്പു നടത്തും. ശനിയാഴ്ച ചോദ്യംചെയ്യൽ ആരംഭിച്ചു.
ഒട്ടേറെ കേസുകളിൽ പ്രതി
ഹൈവേകൾ കേന്ദ്രീകരിച്ച് കവർച്ച ആസൂത്രണം ചെയ്യുകയും പിടിയിലാകുമ്പോൾ വിദഗ്ധമായി മുങ്ങുകയും ചെയ്യുന്ന വിനീതിന്റെപേരിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ബെംഗളൂരുവിൽനിന്ന് കാർ മോഷ്ടിച്ച കേസിലെ പ്രതിയുമാണ്. കർണാടക പോലീസ് ഇതുസംബന്ധിച്ച് കൊല്ലം പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ 24-ന് കൊച്ചിയിൽ?െവച്ച് കൈവിലങ്ങുമായി മുങ്ങിയ കേസും വിനീതിന്റെപേരിലുണ്ട്. അന്ന് കോവിഡ് ടെസ്റ്റ് നടത്തി തിരിച്ചുപോകുമ്പോൾ കാക്കനാട് സിഗ്നൽ ജങ്ഷനിൽവെച്ച് ഓടിപ്പോവുകയായിരുന്നു. പിറ്റേദിവസം പോലീസ് വീണ്ടും പിടികൂടി.

ഡിസംബറിൽ തിരുവല്ല കാവുംഭാഗത്ത് മതിൽഭാഗത്തും പ്രഭാതസവാരിക്കാരെ ആക്രമിച്ച കേസിൽ വിനീതും ഭാര്യ ഷിൻസിയും പിടിയിലായിരുന്നു. കൊച്ചി പനങ്ങാട് പോലീസ് രജിസ്റ്റർ ചെയ്ത കവർച്ചക്കേസിലും വിനീതും മിഷേൽ എന്ന മറ്റൊരു സംഘാംഗവും അറസ്റ്റിലായിരുന്നു. വിനീതും മിഷേലും പെരുമ്പാവൂർ ഇ.എം.എസ്. ടൗൺ ഹാളിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽനിന്നു ഡിസംബർ അവസാനം മുങ്ങിയതാണ്. ശൗചാലയത്തിൽ ഫ്രഷ് എയർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!