അരങ്ങേറ്റത്തിൽ ഗോളുമായി ബ്രൗൺ , നോർത്ത് ഈസ്റ്റ് ജംഷദ്പൂരിനെ വീഴ്ത്തി

ഐ എസ് എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. പരിശീലകന്‍ ഖാലിദ് ജമീലിന് കീഴില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ വിജയമാണിത്. ഇന്ന് ജംഷദ്പൂരിനെ നേരിട്ട നോര്‍ത്ത് ഈസ്റ്റ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്. ആദ്യ പകുതിയില്‍ 31ആം മിനുട്ടില്‍ ഒരു കോര്‍ണറില്‍ നിന്ന് അശുതോഷ് മെഹ്ത ആണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍ നേടിയത്. ഐ എസ് എല്ലിലെ അശുതോഷിന്റെ ആദ്യ ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ അരങ്ങേറ്റക്കാരന്‍ ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിന്റെ ലീഡ് ഇരട്ടിയാക്കി. ബെംഗളൂര്‍ എഫ് സിയി ഫോം ഇല്ലാത്തതിനാല്‍ വിട്ടയച്ച താരമാണ് ബ്രൗണ്‍. ബെംഗളൂരു എഫ് സിയില്‍ ഈ സീസണില്‍ താരത്തിനാകെ ഒരു ഗോള്‍ മാത്രമെ നേടാന്‍ ആയിരുന്നുള്ളൂ.എന്നാല്‍ ഇന്ന് ഒരൊറ്റ കളി കൊണ്ട് തന്നെ നോര്‍ത്ത് ഈസ്റ്റില്‍ ഒരു ഗോള്‍ നേടാന്‍ ബ്രൗണിനായി.
ഇന്ന് 89ആം മിനുട്ടില്‍ ഹാര്‍ട്ലിയിലൂടെ ഒരു ഗോള്‍ ജംഷദ്പൂര്‍ മടക്കി എങ്കിലും കാര്യമുണ്ടായില്ല. ഈ വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് 15 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്ത് നിക്കുകയാണ്. ജംഷദ്പൂര്‍ എട്ടാം സ്ഥാനത്താണ്

