KSDLIVENEWS

Real news for everyone

അവിശ്വസനീയം! ഐഫോണ്‍ 13 ഹാൻഡ്സെറ്റുകള്‍ക്ക് ഗംഭീര കിഴിവ് പ്രഖ്യാപിച്ച്‌ ആമസോണ്‍

SHARE THIS ON

ആമസോണില്‍ ഈ വര്‍ഷത്തെ ഷോപ്പിംഗ് ഉത്സവത്തിന് കൊടിയേറിയതോടെ ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ വാങ്ങാൻ അവസരം.

ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിനാണ് ആമസോണ്‍ തുടക്കമിട്ടിരിക്കുന്നത്. 2024ലെ ആദ്യ മെഗാ സെയില്‍ കൂടിയായ ഇവ ഇന്നലെ മുതലാണ് ആരംഭിച്ചത്. സ്വന്തമായൊരു ഐഫോണ്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആഗ്രഹമുള്ളവര്‍ക്ക് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഇക്കുറി ഐഫോണ്‍ 13 മോഡലാണ് ആകര്‍ഷകമായ കിഴിവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐഫോണ്‍ 13-ന് ലഭിക്കുന്ന ഓഫര്‍ വിലയെ കുറിച്ച്‌ പരിചയപ്പെടാം.

ഐഫോണ്‍ 13-ന്റെ വിപണി വില 59,900 രൂപയാണ്. ഇതിനു മുൻപ് ഐഫോണ്‍ 13-ന്റെ 128 ജിബി സ്റ്റോറേജ് ഉള്ള മോഡല്‍ 52,999 രൂപയ്ക്കാണ് ആമസോണില്‍ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, റിപ്പബ്ലിക് ഡേ സെയിലില്‍ 51,499 രൂപയ്ക്ക് ഈ മോഡല്‍ വാങ്ങാവുന്നതാണ്. എസ്ബിഐ ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പര്‍ച്ചേസ് ചെയ്യുകയാണെങ്കില്‍ 1000 രൂപയുടെ കിഴിവും നേടാനാകും. മുഴുവൻ ഓഫറുകളും ക്ലെയിം ചെയ്യുമ്ബോള്‍ ഐഫോണ്‍ 13-ന്റെ വില 50,499 രൂപയായി ചുരുങ്ങും. വിപണി വിലയുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏകദേശം 9,000 രൂപയ്ക്കടുത്ത് വ്യത്യാസമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!