രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,09,37,320 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,06,44,858 ആയി;
24 മണിക്കൂറിനിടെ 11,610 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 100 മരണവും

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11,833 പേർ കൂടി രോഗമുക്തി നേടിയതായും 100 മരണം കൂടി സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ ഇതുവരെ 1,09,37,320 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,06,44,858 പേർ രോഗമുക്തിയും നേടി. 1,55,913 പേർക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. 1,36,549 സജീവ കേസുകളാണുള്ളത്.
രാജ്യത്ത് ഇതിനോടകം 89,99,230 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 15 വരെ 20,79,77,229 സാമ്പിളുകൾ പരിശോധിച്ചതായും തിങ്കളാഴ്ച മാത്രം 6,44,931 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു

