ആസ്ക് കാരുണ്യവര്‍ഷം പദ്ധതിയിലേക്ക് വീല്‍ ചെയര്‍ കൈമാറി

വിദ്യാനഗർ : ആലംപാടിയിലെയും പരിസര പ്രദേശത്തെയും നിര്‍ധന കുടുംബത്തിലെ കിടപ്പുരോഗികള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ആലംപാടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് (ആസ്ക് ആലംപാടി) നല്കി വരുന്ന വീല്‍ ചെയര്‍/ഓക്സിജന്‍ കോണ്സണ്ട്രേറ്റര് തുടങ്ങിയ സഹായപദ്ധതിയിലേക്ക് ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്സ്കോ ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് ലിമിറ്റഡ് നാല് വീല്‍ ചെയര്‍ സംഭാവന ചെയ്തു.
ക്ലബിൽ വെച്ചു നടന്ന ചടങ്ങിൽ ആസ്ക് ജി സി സി ജനറൽ സെക്രട്ടറിയും മാക്സ്കോ പ്രതിനിധിയുമായ അദ്ര മേനത്ത് ക്ലബ് സെക്രട്ടറി സിദ്ധിഖ് എമ്മിന് കൈമാറി ചടങ്ങിൽ ജി സി സി പ്രസിഡണ്ട് മുസ്തഫ ഇ എ ,ട്രഷറർ ഫൈസൽ അറഫ തുടങ്ങിയവർ പങ്കെടുത്തു.

