KSDLIVENEWS

Real news for everyone

‘രാജ്യത്ത് സംഘടിത മുസ്‍ലിം വിദ്വേഷം, ഗോരക്ഷകരുടെ വേഷം ധരിച്ച്‌ ആളുകളെ കൊല്ലുന്നവരെ ബി.ജെ.പി സംരക്ഷിക്കുന്നു; അസദുദ്ദീന്‍ ഒവൈസി

SHARE THIS ON

ന്യൂഡല്‍ഹി:ഹരിയാനയില്‍ രാജസ്ഥാന്‍ സ്വദേശികളായ രണ്ട് മുസ്‍ലിം യുവാക്കളെ പശുക്കടത്ത് ആരോപിച്ച്‌ ചുട്ടുകൊന്ന സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. ബിജെപി പശു സംരക്ഷകരെ സംരക്ഷിക്കുകയാണെന്നും ഹരിയാന സര്‍ക്കാര്‍ അതില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ജുനൈദിന്റെയും നസീറിന്റെയും മരണം മനുഷ്യത്വരഹിതമാണെന്നും ഒവൈസി പറഞ്ഞു. യുവാക്കളെ കൊലപ്പെടുത്തിയത് ‘ഗോ-രക്ഷക്’ എന്ന് വിളിക്കപ്പെടുന്ന സംഘമാണെന്നും ഇവരെ ബിജെപിയും ആര്‍എസ്‌എസും പിന്തുണയ്ക്കുന്നുവെന്നും ഒവൈസി ആരോപിച്ചു. അവര്‍ മുസ്‍ലിങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ജുനൈദിന്റെയും നസീറിന്റെയും കൊലപാതകങ്ങളെ അപലപിക്കുന്നു. ഇത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമമാണ്,’ അദ്ദേഹം പറഞ്ഞു. ‘രാജ്യത്ത് ഒരു സംഘടിത മുസ്‍ലിം വിദ്വേഷം നിലനില്‍ക്കുന്നുണ്ട്. കുറ്റാരോപിതര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുമോ ഇല്ലയോ എന്ന് ബിജെപി സര്‍ക്കാരിനോടും പ്രധാനമന്ത്രി മോദിയോടും ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഗോരക്ഷകരുടെ വേഷം ധരിച്ച്‌ ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഇത്തരം നടപടികളെ ബിജെപി പ്രോത്സാഹിപ്പിക്കുന്നു, അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് അവര്‍ അവസാനിപ്പിക്കണം, ഒവൈസി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് ഹരിയാനയിലെ ഭിവാനിയില്‍ നസീര്‍(25), ജുനൈദ്(35) എന്നിവരുടെ മൃതദേഹങ്ങളാണ് ബൊലേറോയ്ക്കകത്ത് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാനിലെ ഗോപാല്‍ഗഢ് സ്വദേശികളാണ് നസീറും ജുനൈദും. ഇരുവരെയും കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ഭരത്പൂരില്‍നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പശുക്കടത്ത് ആരോപിച്ചാണ് ഇവരെ ബജ്രങ് ദള്‍ നേതാക്കള്‍ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു. ഇവരെ ഭിവാനിയില്‍ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. സംഭവത്തില്‍ ബജ്രങ് ദള്‍ നേതാക്കളായ മോനു മനേശ്വര്‍, ലോകേഷ്, റിങ്കു സൈനി, ശ്രീകാന്ത് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മൃതദേഹം ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. ഗോപാല്‍ഗഢ് എസ്.എച്ച്‌.ഒ ആണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ മോനു മനേസര്‍, ലോകേഷ് സിങ്യ, റിങ്കു സൈനി, അനില്‍, ശ്രീകാന്ത് എന്നിവര്‍ക്കെതിരെ കേസെടുത്തു. ഗോ സംരക്ഷകര്‍ എന്നവകാശപ്പെടുന്നവരാണ് അഞ്ചു പേരും. ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച്‌ രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!