KSDLIVENEWS

Real news for everyone

വയനാട്ടിലെ അതിഗുരുതര സാഹചര്യം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി, മന്ത്രിമാരുടെ സംഘം ജില്ലയിലേക്ക്

SHARE THIS ON

കല്‍പ്പറ്റ: ജില്ലയിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മന്ത്രിമാര്‍ വയനാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, റവന്യൂ വകുപ്പുമന്ത്രി കെ. രാജന്‍, തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരാണ് വയനാട്ടിലെത്തുക. മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.  വയനാട്ടിലെ അതിഗുരുതര സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. യോഗത്തില്‍ പ്രധാനപ്പെട്ട മറ്റു ചില തീരുമാനങ്ങളും കൈക്കൊണ്ടെന്നാണ് വിവരം. പ്രശ്‌നബാധിതമായ, വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമായ സ്ഥലങ്ങളില്‍ 250 ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് മന്ത്രിമാരും അടിയന്തിരമായി വയനാട്ടിലെത്തി കളക്ട്രേറ്റില്‍ യോഗം ചേരാനും തീരുമാനിച്ചു. ഇതിനുശേഷം, വയനാട്ടില്‍ ചെയ്യേണ്ട തുടര്‍നടപടികളെ സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനവും യോഗത്തില്‍ എടുത്തിട്ടുണ്ട്. ചീഫ് സെക്രട്ടറി വി. വേണു, സംസ്ഥാന പോലീസ് മേധാവി, ഷെയ്ഖ് ദര്‍വേഷ് സാഹിബ്, വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ ജ്യോതിലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!