KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 11,438,734 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 11,045,284 ആയി;
24 മണിക്കൂറിനിടെ 29,903 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 188 മരണവും

SHARE THIS ON

ന്യൂഡൽഹി: ആശങ്കയുയർത്തി ഇന്ത്യയിലെ കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,903 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 11,438,734 ആയി. ഈ വർഷം രാജ്യത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 188 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 159,044 ആളുകളാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 2,34,406 ആളുകളാണ് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 11,045,284 ആളുകൾ ഇതുവരെ കോവിഡ് മുക്തരായിട്ടുണ്ട്.

മൂന്നരക്കോടി ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!