KSDLIVENEWS

Real news for everyone

യുഎഇയ്ക്ക് നേരെ ആക്രമണം തുടര്‍ന്ന് ഇറാൻ; ഭാവിയിൽ ഇറാന്റെ മണ്ണിലേക്ക് അയൽ രാജ്യങ്ങളിൽ നിന്ന് ആക്രമണം ഉണ്ടാവില്ലെന്ന ഉറപ്പില്ലാതെ സമാധാന ചർച്ചയില്ല

SHARE THIS ON

ദുബായ്: പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രായേല്‍-യുഎസ് സഖ്യവും തമ്മിലുള്ള പോരാട്ടം വ്യാപിക്കുന്നതിനിടെ, യു എ ഇക്ക് നേരെ ഇറാന്റെ ആക്രമണം.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ബാഗ്ദാദിലെ യു എസ് എംബസിക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്.

അബുദാബിയിലെ ഷാ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് അവിടെനിന്നുള്ള ഉല്‍പ്പാദനം താല്‍ക്കാലികമായി നിർത്തിവെച്ചു. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങള്‍ ഭൂരിഭാഗം മിസൈലുകളെയും തകർത്തതായാണ് ഔദ്യോഗിക വിവരം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയ്യാറല്ല. അയല്‍രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങള്‍ തങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നത് അനുവദിക്കില്ല. ഭാവിയില്‍ ഇറാന്റെ മണ്ണില്‍ ആക്രമണം ഉണ്ടാവില്ലെന്ന ഉറപ്പില്ലാതെ സമാധാന ചർച്ചകള്‍ക്ക് സാധ്യതയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!