KSDLIVENEWS

Real news for everyone

കാസര്‍ഗോഡ് കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് നീട്ടി; 24 മുതല്‍ കര്‍ശനം

SHARE THIS ON

കാസര്‍കോട്∙ കോവിഡുമായി ബന്ധപ്പെട്ട് കാസര്‍കോട് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടി. പെട്ടെന്നുള്ള നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. 24 മുതല്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കാസര്‍കോട് ജില്ലയിലെ ടൗണുകളിലേക്കുള്ള പ്രവേശനത്തിന് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് അടക്കമുള്ള തീരുമാനങ്ങളാണ് നീട്ടിയത്.കോട്ടയത്ത് എസ്പിയുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധനയും ബോധവല്‍കരണവും നടന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അതിര്‍ത്തിയിലെ ഇടറോഡുകള്‍ തമിഴ്നാട് അടച്ചു തുടങ്ങി. കോട്ടയത്തെ നഗരത്തിലെ കടകളിലും ബസ് സ്റ്റാൻഡിലും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ നേരിട്ട് പരിശോധന നടത്തി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ട വ്യാപാരസ്ഥാപനങ്ങൾക്ക് താക്കീത് നൽകി. നിയന്ത്രണങ്ങൾ മറികടന്ന് യാത്രക്കാരെ കയറ്റുന്ന സ്വകാര്യ ബസുകൾ പിടിച്ചെടുക്കും.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തമിഴ്നാട് അതിര്‍ത്തികളിലെ ഇട റോഡുകള്‍ അടച്ചു. ഇ-പാസ് ഉള്ളവര്‍ക്ക് മാത്രം ദേശീയ പാതയിലൂടെ അതിര്‍ത്തി കടക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!