KSDLIVENEWS

Real news for everyone

കോവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 67,123 പേര്‍ക്ക് രോഗം; ഡല്‍ഹിയില്‍ 24,000; കര്‍ണാടകയില്‍ 17,489

SHARE THIS ON

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 67,123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 419 പേരാണ് മരിച്ചത്. 56,783 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 6,47,933 ആയി. ഇതുവരെയുള്ള രോഗ മുക്തി 30,61,174. ആകെ മരണം 59,970.

മുംബൈ നഗരത്തില്‍ മാത്രം 8,834 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 6,617 പേര്‍ക്കാണ് രോഗ മുക്തി. 52 പേരാണ്

ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 11,41,998 ആയി. 10,09,549 പേര്‍ക്കാണ് ഇതുവരെയുള്ള രോഗ മുക്തി. നിലവില്‍ 1,19,160 ആക്ടീവ് കേസുകള്‍. ആകെ മരണം 13,270.

ശനിയാഴ്ച ഡല്‍ഹിയില്‍ 24,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആശുപത്രികളില്‍ കിടക്കകള്‍, ഓക്‌സിജന്‍, മരുന്ന് എന്നിവയുടെ ലഭ്യത വളരവേഗം കുറഞ്ഞുവരികയാണെന്നും ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

തലസ്ഥാനത്ത് കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തിയോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. കോവിഡ് കേസുകള്‍ ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. ഡല്‍ഹിയിലെ ആശുപത്രികളിലും കിടക്കകള്‍, ഓക്‌സിജന്‍, റംഡെസിവിര്‍ എന്നിവയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്, കെജ്രിവാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 19,000 കേസുകളായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അത് 24,000 ആയി ഉയര്‍ന്നു. ഗുരുതരമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഡല്‍ഹിയില്‍ രോഗബാധാ നിരക്ക് 24 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അടുത്ത രണ്ട്-നാല് ദിവസങ്ങള്‍ക്കൊണ്ട് കൂടുതലായി 6,000 കിടക്കകള്‍ കൂടി ആവശ്യമാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!