പ്രവാസികള്‍ക്ക് തിരിച്ചടി; ഒരു സെയില്‍സ് മേഖല കൂടി സ്വദേശികള്‍ക്കായി പരിമിതപ്പെടുത്തി, കമ്മീഷനും സ്വീകരിക്കാനാവില്ല

റിയാദ്: സൗദി അറേബ്യയില്‍ ഇൻഷുറൻസ് പോളിസി സെയില്‍സ് ജോലികള്‍ ഇനി സൗദി പൗരന്മാർക്ക് മാത്രം. സ്വദേശിവത്കരണ നിയമം ഏപ്രില്‍ 15 മുതല്‍ നടപ്പായി. ഇൻഷുറൻസ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിൻന്റെ നീക്കം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇൻഷുറൻസ് മേഖലയുടെ സാമ്ബത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. സ്വദേശിവത്കരണ തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ ഇതോടെ ഇൻഷുറൻസ് പോളിസികള്‍ വില്‍പന നടത്തുന്ന ജോലികള്‍ സ്വദേശികള്‍ക്കു മാത്രമേ ഇനി ചെയ്യാൻ കഴിയൂ. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളെ ഇത് കാര്യമായി ബാധിക്കും. നോണ്‍ – സെയില്‍സ് മേഖലയില്‍ വിദേശികള്‍ക്ക് ജോലി ചെയ്യാമെങ്കിലും ഇൻഷുറൻസ് പോളിസി വില്‍പ്പനയുമായി ബന്ധപ്പെട്ട കമ്മീഷനുകള്‍ സ്വീകരിക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

