KSDLIVENEWS

Real news for everyone

വെന്റിലേറ്റര്‍ ലഭിച്ചില്ല; മലപ്പുറത്ത് കോവിഡ് രോഗി മരിച്ചു

SHARE THIS ON

വളാഞ്ചേരി: മലപ്പുറത്ത് പുറത്തൂരിൽ വെന്റിലേറ്റർ കിട്ടാതെ കോവിഡ് രോഗി മരിച്ചു. തിരൂർ പുറത്തൂർ സ്വദേശി ഫാത്തിമ(80)യാണ് മരിച്ചത്.
ഫാത്തിമ ഇന്നലെ മുതൽ ഗുരുതരാവസ്ഥയിലായിരുന്നു. ഇവർ ശ്വാസതടസ്സം നേരിട്ടിരുന്നു. ആശുപത്രി അധികൃതരും ബന്ധുക്കളും വെന്റിലേറ്ററിനായി പലരേയും ബന്ധപ്പെട്ടു. എന്നാൽ വെന്റിലേറ്റർ ലഭിച്ചില്ല. ഇന്നലെ രാത്രി തന്നെ ഫാത്തിമ മരണപ്പെട്ടു.
മലപ്പുറത്ത് ആശുപത്രികളെല്ലാം തന്നെ കോവിഡ് രോഗികളാൽ നിറഞ്ഞ സാഹചര്യമാണ് നിലവിലുളളത്. അതുകൊണ്ട് വെന്റിലേറ്റർ കിട്ടാൻ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി വലിയ ബുദ്ധിമുട്ടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!