ഒമാനില്‍ 796 പേർക്ക് കൂടി കോവിഡ്; 13 മരണം

മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 796 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 206,297 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇതില്‍ 191,065 പേര്‍ക്ക് രോഗം ഭേദമായി.
24 മണിക്കൂറിനിടെ 13 പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 2,210 ആയതായി മന്ത്രാലയത്തിന്റെ വാര്‍ത്തകുറിപ്പില്‍ പറയുന്നു. ഒമാനിലെ വിവിധ ആശുപത്രികളിലായി 709 പേര് ചികിത്സയിലുണ്ട്. ഇതില്‍ 238 പേര് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

