KSDLIVENEWS

Real news for everyone

കോവിഡ് പ്രതിദിന കണക്കിൽ നേരിയ വർധന; 24 മണിക്കൂറിനിടെ 67,500 പേർക്ക് കോവിഡ്, മരണസംഖ്യ 1330 ആയി കുറഞ്ഞു

SHARE THIS ON

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 67500 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 1330 ആയി കുറഞ്ഞു. അതേസമയം, രണ്ടാം തരംഗം കൂടുതൽ ഗർഭിണികളെയും മുലയൂട്ടുന്നവരെയും ബാധിച്ചെന്ന് റിപ്പോർട്ട്. മൂന്നാം തരംഗം 10 ലക്ഷം പേരെയെങ്കിലും ബാധിച്ചേക്കാമെന്നാണ് മഹാരാഷ്ട്ര മുന്നറിയിപ്പ് നല്‍കുന്നത്.

അതിനിടെ, കൊവിഡ് മുന്നണി പോരാളികൾക്കായി പ്രത്യേക ക്രാഷ് കോഴ്സ് ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി കോഴ്സ് ലോഞ്ച് ചെയ്യും. 26 സംസ്ഥാനങ്ങളിലെ 111 ട്രെയിനിംഗ് സെന്ററുകളിലൂടെയായിരിക്കും കോഴ്സ് അവതരിപ്പിക്കുക. നോൺ മെഡിക്കൽ വിഭാഗത്തിൽ കൊവിഡ് മുന്നണി പോരാളികളുടെ നൈപുണ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ക്രാഷ് കോഴ്സിൽ 6 വിഭാഗങ്ങളിലായിട്ടായിരിക്കും പരിശീലനം. 276 കോടി രൂപയുടെ പ്രധാനമന്ത്രി കൌശൽ വികാസ് യോജന 3.0 യുടെ പ്രധാന ഭാഗമായാകും ക്രാഷ് കോഴ്സ് അവതരിപ്പിക്കുക. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!