പ്രിൻസിപ്പലിനെ ബലിയാടാക്കുന്നത് പ്രതിഷേധാർഹം -എച്ച്.എസ്.എസ്.ടി.എ

കാസർകോട് : മരം കടപുഴകി വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിന്റെ ചുമതലവഹിക്കുന്ന വി.ഇ. മഞ്ജുവിനെ സ്ഥലംമാറ്റിയത് പ്രതിഷേധാർഹമാണെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ.) പ്രസ്താവിച്ചു. ഈ വർഷമാണ് മഞ്ജു പ്രിൻസിപ്പലിന്റെ അധികചുമതല ഏറ്റെടുക്കുന്നത്. ഒന്നരവർഷത്തിനിടയിൽ ആറോളം പേർ ഈ സ്‌കൂളിൽ പ്രിൻസിപ്പൽസ്ഥാനം വഹിച്ചിട്ടുണ്ട്.
സ്‌കൂളിലെ പല കെട്ടിടങ്ങളും ജീർണാവസ്ഥയിലാണ്. കെട്ടിടങ്ങളുടെ സുരക്ഷിതത്വവും സ്‌കൂൾ ചുറ്റുപാടിലെ വിവിധ അപകടാവസ്ഥയും പരിശോധിച്ച് പരിഹാരം കാണാൻ സംസ്ഥാനതലത്തിൽ ഏകീകൃത നടപടികളാണ് വേണ്ടത്.
ഒരു മരം മുറിക്കുന്നതിനുപോലും നിരവധി നടപടിക്രമം പാലിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തങ്ങളിൽ സ്കൂൾ പ്രിൻസിപ്പൽമാരെ ബലിയാടാക്കുകയാണ്.
ഈ നിലപാടിൽഡനിന്ന് വിദ്യാഭ്യാസവകുപ്പ് പിൻമാറണമെന്ന് എച്ച്.എസ്.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ്, എൻ. സദാശിവൻ, സി.പി. അഭിരാം എന്നിവർ ആവശ്യപ്പട്ടു

