സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് 720 രൂപയാണ് വര്‍ധിച്ചത്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് സ്വര്‍ണവില 55000 ത്തിലേക്ക് എത്തി. ഇന്നലെ 280 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് പവന് കൂടിയത് 1000 രൂപയാണ്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍ ആണ്. 2450 ഡോളര്‍ റെക്കോര്‍ഡ് തകര്‍ത്ത് 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
യുഎസില്‍ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് കുറയാന്‍ കാത്തിരിക്കേണ്ടതില്ലെന്ന ജെറോം പവലിന്റെ അഭിപ്രായം കാരണം ഫെഡറല്‍ നിരക്ക് സെപ്തംബറില്‍ തന്നെ കുറയ്ക്കാനാണ് തീരുമാനം. ശവേ സ്വര്‍ണവില ഉയരാനുള്ള ഒരു കാരണമാണ്. ഡൊണാള്‍ഡ്ട്രംപ് അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയും, ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു.
അതേസമയം, അന്താരാഷ്ട്ര സ്വര്‍ണ്ണവില 1.6% കൂടിയപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായത്. അടുത്ത ആഴ്ച അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലുള്ള പ്രതീക്ഷയാണ് കാരണം.
വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6875 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5710 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു രൂപ വര്‍ധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 100 രൂപയായി.

