KSDLIVENEWS

Real news for everyone

ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ കളിക്കും

SHARE THIS ON

രാജ്യത്തെ ഭരണമാറ്റം ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഒരു ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്‍റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന്‍റെ പിന്നാലെയാണ് ബോര്‍ഡിന്‍റെ പ്രതികരണം.

കളിക്കാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അടുത്തയാഴ്ച പരമ്ബരക്കായി ടീം ശ്രീലങ്കയിലേക്ക് പോകുന്നതിനു മുമ്ബ് മൂന്നാമത്തെ പരിശീലന ക്യാമ്ബ് നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹമീദ് ഷിന്‍വാരി പറഞ്ഞു.

“ക്രിക്കറ്റുമായി ബന്ധപ്പെട്ട് എല്ലാം സുഖമമാണ്. മുമ്ബും അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് അവിടെ നിന്നും പിന്തുണയുണ്ട്, ഷെഡ്യൂള്‍ അനുസരിച്ച്‌ ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കും.” ഹമീദ് ഷിന്‍വാരി പറഞ്ഞു

അഫ്ഗാനിസ്ഥാന്‍റെ പ്രധാന കളിക്കാരായ റാഷിദ് ഖാനും മുഹമ്മദ് നബിയും രാജ്യത്തില്ല. റാഷീദ് ഖാന്‍ ഇംഗ്ലണ്ടിലാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ കുടുംബം കാബൂളില്‍ കുടുങ്ങിയിരിക്കുകയാണ്. അതേസമയം, നബി ദുബൈയിലാണ്. അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ലോക നേതാക്കള്‍ മുന്നോട്ട് വരണമെന്ന് ആഗസ്റ്റ് 11ന് നബി ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഐപിഎല്‍ കളിക്കും. ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ന്യൂസിലാന്‍റും അടങ്ങുന്ന ഗ്രൂപ്പിലാണ് അഫ്ഗാനിസ്ഥാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!