KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 509 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 493 പേർക്കും. 867 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലയില്‍ 509 പേര്‍ക്ക് കൂടി കോവിഡ്, 888 പേര്‍ക്ക് രോഗമുക്തി*

കാസര്‍കോട് ജില്ലയില്‍ 509 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 888 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5353 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 402.

*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23464 പേര്‍*

വീടുകളില്‍ 22427 പേരും സ്ഥാപനങ്ങളില്‍ 1037 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 23464 പേരാണ്. പുതിയതായി 1066 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2480 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1570, ആന്റിജന്‍ 897, ട്രൂനാറ്റ് 13). 1400 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1469 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 320 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 888 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

117643 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 111350 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!