മഞ്ചേശ്വരം എക്സൈസ് ചെക്‌പോസ്റ്റിൽ മദ്യവേട്ട; കാറിൽ കടത്തിയ 302 ലിറ്റർ മദ്യം പിടിച്ചു

മഞ്ചേശ്വരം : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 302 ലിറ്റർ മദ്യം പിടിച്ചു. പെട്ടികളിലാക്കി സൂക്ഷിച്ച 1680 ടെട്രാ പാക്കറ്റ് മദ്യമാണ് പിടിച്ചത്. സംഭവത്തിൽ പനയാൽ ദേവൻപൊടിച്ചപാറ ബംഗാട് വീട്ടിൽ ഭരത്‌രാജി(30)നെ അറസ്റ്റ് ചെയ്തു. ഓണക്കാല കച്ചവടത്തിനായാണ് ടാക്സി കാറിൽ മദ്യം കടത്തിയത്. കഴിഞ്ഞദിവസവും കാറിൽ കടത്തുകയായിരുന്ന 72 ലിറ്റർ മദ്യം പിടിച്ചിരുന്നു. എക്സൈസ് ഇൻസ്പെക്ടർ എം.യുനൂസിന്റെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസറായ വി.സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.രാമ, കെ.ദിനൂപ്, അഖിലേഷ്, വി.ബി.സബിത്ത്‌ലാൽ, ഡ്രൈവർ കെ.ഇ.സത്യൻ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു

