KSDLIVENEWS

Real news for everyone

വയനാടിനായി ഡിവൈഎഫ്‌ഐയുടെ പോര്‍ക്ക് ഫെസ്റ്റ് മതനിന്ദയെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി

SHARE THIS ON

വയനാട് ദുരിതബാധിതർക്ക് ധനസമാഹരണത്തിനായി ഡിവൈഎഫ്‌ഐ നടത്തുന്ന പോർക്ക് ചലഞ്ചിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി.

പന്നി മാംസം നിഷിദ്ധമായവരാണ് വയനാട്ടിലെ ദുരിത ബാധിതരില്‍ വലിയൊരു വിഭാഗം. അവരെ അവഹേളിക്കുന്നതാണ് ഡിവൈഎഫ്‌ഐ പോർക്ക് ചലഞ്ച് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ചലഞ്ചില്‍ ഒളിച്ച്‌ കടത്തുന്ന മതനിന്ദ’ എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. ഡിവൈഎഫ്‌ഐ കോതമംഗലം മുനിസിപ്പല്‍ കമ്മിറ്റിയടക്കമുളളവരാണ് വയനാടിനായി പോർക്ക് ചലഞ്ച് പ്രഖ്യാപിച്ചത്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണെന്നും നാസർ ഫൈസിയുടെ കുറിപ്പിലുണ്ട്. അതേസമയം പോസ്റ്റിന് താഴെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

– ‘നിഷിദ്ധമായ പലിശ സ്ഥാപനങ്ങള്‍ കൊടുക്കുന്ന പണം ദുരിത ബാധിതർക്ക് വേണ്ടെന്ന് പന്നിയിറച്ചി വിരോധികള്‍ പറയാത്തതെന്ത്?’ കെ.ടി. ജലീല്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

*ചലഞ്ചില്‍ ഒളിച്ച്‌ കടത്തുന്ന മത നിന്ദ*

മതനിരപേക്ഷതയെ സങ്കര സംസ്കാരമാക്കുന്ന ചെഗുവേരിസം. വയനാട്ടിലെ ദുരിതത്തില്‍ പെട്ടവർ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് DYFI കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നല്‍കുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ” ന്യായം ” അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ല.

നാസർ ഫൈസി കൂടത്തായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!