യുഎഇയും, ബഹറിനും സമാധാന കരാറിൽ ഒപ്പ് വെച്ചതിന് തൊട്ടു പിന്നാലെ
ഗാസയിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി :
ഹമാസ് റോക്കറ്റാക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം

പാലസ്തീൻ: ഗാസ മുനമ്പിൽ ഹമാസിന്റെ സൈനികകേന്ദ്രങ്ങളിൽ ഇസ്രയേൽ സേനയുടെ ആക്രമണം. മധ്യപൂർവദേശത്തെ സമാധാനം ലക്ഷ്യമിട്ട് യുഎസിന്റെ മധ്യസ്ഥതയിൽ ഇസ്രയേലുമായി യുഎഇയും ബഹറിനും സമാധാന കരാർ ഒപ്പിട്ടതിനു പിന്നാലെയാണു ആക്രമണവും പ്രത്യാക്രമണവും.
അക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തിയിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. ഇസ്രായേല്‍ നഗരമായ അഷ്ദോഡില്‍ റോക്കറ്റ് പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതിനു തിരിച്ചടിയായാണു ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ പത്തു കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടന്നതെന്ന് ഇസ്രയേൽ പറഞ്ഞു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും നിർമിക്കുന്ന ഫാക്ടറിയും സൈനികപരീശീലന കേന്ദ്രവും ഉൾപ്പെടെയാണ് ആക്രമിക്കപ്പട്ടത്.

