KSDLIVENEWS

Real news for everyone

പെരിയ ഇരട്ടക്കൊലപാതകം ;
സർക്കാർ നിലപാടിനെതിരെ കല്യോട്ട് അമ്മമാരുടെ പ്രതിരോധ സംഗമം

SHARE THIS ON

പെരിയാ ഇരട്ടക്കൊലപാതകകേസിൽ സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ശരത് ലാലിന്റെ ജന്മദിനത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യോട്ട് അമ്മമാരുടെ പ്രതിരോധ സംഗമം നടത്തി . ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു . ഇരട്ടകൊലപാതക കേസിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന ഭയംമൂലമാണു സിബിഐ അന്വേഷണം അട്ടിമറിക്കാൻ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ ആരോപിച്ചു . കൊലപാതകത്തിനെതിരെ ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ ജനവിധിയും കോടതി വിധിയും ഒന്നും മാനിക്കില്ലെന്നതാണു സർക്കാർ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി . മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകല പുല്ലൂർ അധ്യക്ഷത വഹിച്ചു . കെപിസിസി സെകട്ടറി ബാലകൃഷ്ണൻ പെരിയ , ഡിസിസി ജനറൽ സെക്രട്ടറി ധന്യ സുരേഷ് , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ , കൃപേഷിന്റേയും ശരത് ലാലിന്റെയും രക്ഷിതാക്കളായ പി.വി.കൃഷ്ണൻ ,പി.കെ.സത്യനാരായണൻ , യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം മുൻ പ്രസിഡന്റ് സാജിദ് മവ്വൽ , പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത് , സി.കെ.അരവിന്ദൻ , എം.കെ.ബാബുരാജ് , മഹിളാ കോൺഗ്രസ് നേതാക്കളായ സി.ശ്യാമള , പത്മിനി കൃഷ്ണൻ , തങ്കമണി സി . നായർ , ലത പനയാൽ , കെ.ഉമാവതി , സിന്ധു പത്മനാഭൻ , ഉഷ ആയമ്പാറ , ഇന്ദിര കൊടവലം , തമ്പായി കല്യോട്ട് എന്നിവർ പങ്കെടുത്തു . പുല്ലൂർ പെരിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കാതെയാണു മഹിളാ കോൺഗ്രസ് കല്യോട്ട് പ്രതിരോധ സംഗമം നടത്തിയതെന്ന പരാതിയുമായി മണ്ഡലം പ്രസിഡന്റ് ടി.രാമകൃഷ്ണൻ രംഗത്തെത്തി . ഇക്കാര്യം ഡിസിസി പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു . എന്നാൽ ഫോണിലൂടെ പറഞ്ഞു . എന്നാൽ ഫോണിലൂടെ മണ്ഡലം പ്രസിഡന്റിനെ പരിപാടിയെക്കുറിച്ച് അറിയിച്ചിരുന്നതായി മഹിളാ കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!