KSDLIVENEWS

Real news for everyone

ജലീൽ ഭരണത്തിൽ കടിച്ച് തൂങ്ങരുത് , ഉടൻ രാജിവെക്കണമെന്ന്
പി.കെ കുഞ്ഞാലിക്കുട്ടി

SHARE THIS ON

ദില്ലി: അധികാരത്തില്‍ ഒരു നിമിഷം പോലും തുടരാനുള്ള ധാര്‍മ്മികത കെ ടി ജലീലിനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജലീല്‍ ഭരണത്തില്‍ കടിച്ച്‌ തൂങ്ങരുതെന്നും ഉടന്‍ രാജിവയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണയാണ് ജലീലിന്‍്റ ബലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയത ഇളക്കിവിട്ട് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്ന് ഇ ടി മുഹമ്മദ് ബഷീറഉം പ്രതികരിച്ചു. ലീഗിനെ ജലീല്‍ ധാര്‍മ്മികത പഠിപ്പിക്കേണ്ടെന്നും ഇ ടി പറഞ്ഞു.

കെ ടി ജലീല്‍ ഒളിച്ച്‌ പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി എ മജീദ് പ്രതികരിച്ചു. എന്‍ഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് വളരെ ഗൗരവകരമായ ഒരു കാര്യമാണ്. ജലീല്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് രഹസ്യ നീക്കം നടത്തുന്നതെന്നും ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്നും മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!