KSDLIVENEWS

Real news for everyone

മൊഗ്രാൽ പുഴയിൽ മൂന്ന് വർഷത്തേക്ക് മണലെടുക്കൽ നിരോധിച്ചു

SHARE THIS ON

കാസർകോട് : . ഖനനം ചെയ്തെടുക്കാൻ മണൽ ലഭ്യമല്ലെന്ന മണൽ ഓഡിറ്റിലെ പരാമർശങ്ങൾ പരിഗണിച്ചാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് . ഉത്തരവ് നടപ്പാക്കേണ്ടതും അനധികൃത മണലെടുപ്പ് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ജില്ല കലക്ടറുടെ ചുമതലയാണ് . ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസർ മാനേജ്മൻറിനു ( ഐ.എൽ.ഡി.എം ) കീഴിലുള്ള റിവർ മാനേജ്മൻറ് സൻററി ൻറ മാർഗനിർദേശങ്ങൾക്കനുസരിച്ച് കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ജിയോളജി വിഭാഗത്തെയാണ് മൊഗ്രാൽ പുഴയിലെ മണൽ ഓഡിറ്റിങ് നടത്താൻ ചുമതലപ്പെടുത്തിയത് . മൊഗ്രാൽ പുഴയിൽ എടനീർ പഴയപാലം മുതൽ ഉടുവ മസ്ജിദിനുസമീപത്തെ ചിറവരെ 14 കിലോ മീറ്റർ ദൂരമുള്ള പ്രദേശത്തെ 142 ക്രോസ് സെക്ഷനുകളെടുത്താണ് മണൽ ലഭ്യത പരിശോധിച്ചത് . ചെങ്കള , മധൂർ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലാണ് പരിശോധനക്കെടുത്ത പ്രദേശം . ഇവിടെ ഖനനം ചെയ്യാൻ മണലില്ലെന്നാണ് സർവേയിലെ കണ്ടെത്തൽ . പരിശോധിച്ച 142 ൽ 52 ഇടങ്ങളിൽ ചരൽ കല്ലുകളുടെ നിക്ഷേപമുണ്ടെന്നും ഇവ നീക്കം ചെയ്താൽ പുഴയുടെ സ്വാഭാവിക ഒഴുക്കിന് ഗുണകരമാണെന്നും ശിപാർശ ചെയ്തിട്ടുണ്ട് . 28405.5 ഘനമീറ്റർ ചരൽ കല്ലുകളാണ് നീക്കം ചെയ്യേണ്ടത് . ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പ് കലക്ടറെ ചുമതലപ്പെടുത്തി . ചെങ്കള പഞ്ചായത്ത് പരിധിയിൽ 23373.38 ഘനമീറ്ററും മധൂർ പരിധിയിൽ 5032.17 ഘനമീറ്ററുമാണ് ചരൽ കല്ലുകളുടെ അളവ് .മണൽ കണക്കെടുപ്പ് നടക്കുന്നതിനാൽ പുഴയിൽ ഖനനം നടന്നിരുന്നില്ല . എങ്കിലും അധികൃതരറിയാതെ വിവിധ സ്ഥലങ്ങളിൽ മണലെടുത്തിരുന്നു . മണലെടുപ്പ് നിരോധിച്ചതോടെ അനധികൃത മണൽ കടത്ത് വർധിക്കാനാണ് സാധ്യത .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!