സമരക്കാർ നടത്തുന്നത് പരസ്യമായ പ്രോട്ടോക്കോൾ ലംഘനം ; 1621 കേസുകളിൽ 1131 പേർ അറസ്റ്റിലായെന്ന്
മുഖ്യമന്ത്രി

തിരുവനന്തപുരം: പരസ്യമായ പ്രോട്ടോക്കോള്‍ ലംഘനവും ക്രമസമാധാന പ്രശ്നങ്ങളും നടത്തുകയാണ് സമരക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്‌ട്, കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരമുള്ള നിയമനടപടിയാണ് സമരക്കാര്‍ക്കെതിരേ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രതിഷേധസമരം നടത്തിയതില്‍ എം.എല്‍.എമാരായ ഷാഫി പറമ്ബില്‍ കെ.എസ് ശബരീനാഥന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 11 മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഉണ്ടായ സമരങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ 385 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1131 പേര്‍ അറസ്റ്റ്1621 കേസുകളുമുണ്ട്. ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി, മഹിളാ മോര്‍ച്ച, കെ.എസ്.യു, എം.എസ്.എഫ്, യുവമോര്‍ച്ച, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വിവിധ ജില്ലകളാിലായി അറസ്റ്റിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിലെ മാര്‍ഗനിര്‍ദേശ പ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്ക് 50 പേര്‍ വരെയാണ് കൂട്ടംകൂടാന്‍ അനുവാദമുള്ളത്. എന്നാല്‍ സെപ്തംബര്‍ 21 മുതലാണ് രാഷ്ട്രീയ സാംസ്‌ക്കാരിക കല മതപരമായ കാര്യങ്ങള്‍ക്കായി 100 പേര്‍ക്ക് വരെ കൂടിച്ചേരാന്‍ അനുമതിയുള്ളത്. നിലവില്‍ മറ്റു കൂടിച്ചേരലുകള്‍ അനുവദിക്കുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാവരും കാണുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ഒരുതരത്തിലും പാലിക്കുന്നില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. സമരവുമായി ബന്ധപ്പെട്ടവര്‍ മാസ്‌ക് ധരിക്കുന്നില്ല, സാമൂഹിക അകലം പാലിക്കുന്നില്ല. എല്ലാവരും കാണുന്ന കാഴ്ചയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് നിയമവിരുദ്ധമായ കൂട്ടംകൂടലായാണ് വരുന്നത്. പൊതുസ്വകാര്യ മുതലുകള്‍ നശിപ്പിക്കുന്ന കുറ്റകൃത്യങ്ങളുമാണ് നടക്കുന്നത്. സ്വാഭാവികമായും ഇത്തരം ചെയ്തികള്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണം. ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ അനാവശ്യമായ കൂട്ടംകൂടലുകളെക്കുറിച്ച് അഭിപ്രായം പറയുക മാത്രമല്ല, നിശ്ചിത കാലയളവില്‍ ഇത്തരം കൂടിച്ചേരലുകള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

