KSDLIVENEWS

Real news for everyone

ചെങ്ങന്നൂര്‍-ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു: ഫൈനല്‍ ഉപേക്ഷിച്ചു

SHARE THIS ON

ആലപ്പുഴ: ചെങ്ങന്നൂർ-ഇറപ്പുഴ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. പിന്നാലെ മുതവഴി പള്ളിയോടത്തിലെ തുഴച്ചില്‍ക്കാരനായ വിഷ്‌ണുദാസ് എന്ന അപ്പുവിനെ കാണാതായിരുന്നു. ഇയാളെ ഫയർ ഫോഴ്‌സ് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ ജലോത്സവം ഫൈനല്‍ മത്സരം ഉപേക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!