കാസര്‍കോട് ഗതാഗതം നിരോധനം: ചന്ദ്രഗിരി പാലം മുതല്‍ പ്രസ് ക്ലബ് ജങ്ഷൻ വരെ നാളെ മുതല്‍ 10 ദിവസം നിരോധനം

കാസർകോട്: ജില്ലയില്‍ സംസ്ഥാന പാതയില്‍ 10 ദിവസം ഗതാഗതം നിരോധിച്ച് ഉത്തരവിറക്കി. കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചന്ദ്രഗിരി പാലം മുതല്‍ പ്രസ്ക്ലബ്ബ് ജംഗ്ഷൻ വരെ നാളെ മുതലാണ് ഗതാഗതം നിരോധിച്ചത്.
റോഡില്‍ നിർമ്മാണ പ്രവർത്തികള്‍ക്കായാണ് ഗതാഗതം നിരോധിച്ചതെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

