KSDLIVENEWS

Real news for everyone

ദേശീയപാതയുടെ സർവീസ് റോഡുകളിൽ അപകടക്കെണി; കമ്പി തുളച്ചുകയറി കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്

SHARE THIS ON

മാവുങ്കാൽ: ദേശീയപാതയുടെ സർവീസ് റോഡിനോട് ചേർ‍ന്നുള്ള ഓവുചാലിന്റെ സ്ലാബുകളിൽ ഉയർന്നു നിൽക്കുന്ന കമ്പികൾ അപകടക്കെണിയായി മാറുന്നു. കഴിഞ്ഞ ദിവസം നടന്നുപോകുന്നതിനിടെ തട്ടിവീണ് സ്ലാബിൽ ഉയർന്നു നിൽക്കുകയായിരുന്ന കമ്പി ശരീരത്തിൽ തുളച്ചുകയറി ഗുരുതരമായി പരുക്കേറ്റ മൂലക്കണ്ടത്തെ ഗംഗാധരനെ(48) കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള മാതാവിനെ സന്ദർശിച്ച് ഭാര്യയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഗംഗാധരൻ അപകടത്തിൽപ്പെട്ടത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീടാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ഗംഗാധരന് ഇനി ഒരു ശസ്ത്രക്രിയ കൂടി നിർദേശിച്ചിട്ടുണ്ട്.


ദേശീയപാത നിർമാണ കമ്പനി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ആക്ഷേപം ഉയർന്നു. ജില്ലയിൽ പലഭാഗങ്ങളിലും നിർമാണം പൂർത്തിയായ സർവീസ് റോഡുകളിലും പാതിവഴിയിലായ സ്ഥലങ്ങളിലും ഇത്തരത്തിൽ അപകടക്കുരുക്കാകുന്ന കമ്പികൾ ഉയർന്നു നിൽക്കുന്നുണ്ട്. ആവശ്യമില്ലാതെ  മുറിച്ചുമാറ്റാവുന്ന കമ്പികളാണ് കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ഇത്തരത്തിൽ അപകടം വിതയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!