KSDLIVENEWS

Real news for everyone

ഗസ്സസിറ്റി പിടിക്കാൻ നഗരത്തില്‍ ബോംബ് മഴ വര്‍ഷിച്ച്‌ ഇസ്രായേല്‍; ഇന്ന് കൊല്ലപ്പെട്ടത് 51 പേർ

SHARE THIS ON

ഗസ്സ സിറ്റി: കരയുദ്ധത്തിനു പിന്നാലെ ഗസ്സ സിറ്റിയിൽ ബോംബുമഴ വർഷിച്ച് ഇസ്രായേൽ. ഇന്ന്(ബുധന്‍) മാത്രം 51 പേരെയാണ് കൂട്ടക്കൊല ചെയ്തത്. പതിനായിരങ്ങൾ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുകയാണ്. അന്താരാഷ്ട്ര സമ്മർദങ്ങളെ മുഴുവൻ അവഗണിച്ചാണ് ഇസ്രായേൽ, ഗസ്സയിൽ സമ്പൂര്‍ണ അധിനിവേശം നടത്തുന്നത്. 

കരയാക്രമണത്തില്‍ നഗരത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് പറയന്നു. ഒപ്പം വ്യോമാക്രണവും ശക്തമാണ്. 51 പേരാണ് ഇന്ന് കൊല്ലപ്പെട്ടത്. ഇസ്രായേൽ ഭീഷണിക്ക് പിന്നാലെ ഗസ്സ സിറ്റിയിൽ നിന്ന് പതിനായിരക്കണക്കിന് പേരാണ് തെക്കൻ മേഖലയിലേക്ക് പലായനം ചെയ്യുന്നത്. പലായനം ചെയ്യാൻ ഇസ്രായേൽ അനുവദിച്ചു കൊടുത്ത പ്രത്യേക പാത 48 മണിക്കൂർ കൂടി തുറന്നിരിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു.

ഗസ്സ സിറ്റിക്കൊപ്പം ദൈറുൽബലാ നഗരത്തിലേക്കും ഇസ്രായേൽ സൈന്യം നീങ്ങുന്നുണ്ട്. ഇസ്രായേൽ വംശഹത്യ അതിന്റെ പാരമ്യത്തിലെത്തിയിട്ടും ഇസ്രായേലിന് എല്ലാ പിന്തുണയും നൽകുകയാണ് യു.എസ്. ഈ മാസം 29ന് നെതന്യാഹുവിന് വീണ്ടും വൈറ്റ്ഹൗസിൽ ട്രംപ്വി രുന്നൊരുക്കും. അതേസമയം ഇസ്രായേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അഭ്യർഥിച്ചു. ഗസ്സയിലെ സിവിലിയൻ കുരുതി ഉടൻ അമർച്ച ചെയ്യണമെന്ന് ചൈന ആവശ്യപ്പെട്ടു. 

ഇസ്രായേലിന്റെ നിർബന്ധിത ഭീഷണികളും നിരന്തരമായ ബോംബാക്രമണങ്ങളും തുടരുമ്പോഴും വടക്കൻ ഗസ്സയിൽ പത്ത് ലക്ഷത്തിലധികം ഫലസ്തീനികൾ ഇപ്പോഴും താമസിക്കുന്നുവെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!