ജില്ലാ ആശുപത്രിയിൽ കോവിഡ് പോസിറ്റീവായി മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞു.

കാഞ്ഞങ്ങാട് • ജില്ലാ ആശുപ്രതിയിൽ കോവിഡ് പോസിറ്റീവായി മരിച്ച വ്യക്തിയെ ദിവസങ്ങൾക്ക് ശേഷം തിരിച്ചറിഞ്ഞു . തൊടുപുഴ സ്വദേശി ഷാജി ലൂയിസ് ( 56 ) ആണ് മരിച്ചത് . വിവരം അറിയിച്ചതിനെ തുടർന്നു ബന്ധുക്കൾ കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു . ജില്ലാ ആശുപത്രിയിലെ കോവിഡ് സെന്ററിൽ 10 നാണ് കാഞ്ഞങ്ങാട് നഗരത്തിലെ പഴ കച്ചവടക്കാരനായ ഹക്കീമിന്റെ മേൽനോട്ടത്തിൽ ഷാജിയെ പ്രവേശിപ്പിച്ചത് . അതിനിടെ മൂന്നാഴ്ചയായി കാസർകോട് ജനറൽ ആശുപത്രിയിലായിരുന്നു ഇദ്ദേഹമെന്ന് ഹക്കീം പറയുന്നു . കടുത്ത പ്രമേഹരോഗിയായ ഷാജിയുടെ കാലിൽ വണമുണ്ടായിരുന്നു . ഇടതുകാലിന്റെ വിരൽ മുറിച്ച നിലയിലുമായിരുന്നു . 14 ന് പുലർച്ചെ മൂന്നരയോടെയാണ് ഇയാൾ മരിച്ചത് . മരണശേഷം ഹക്കീമിനെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ആശുപ്രതി അധികൃതർ പൊലീസിൽ പരാതി നൽകി . പൊലീസ് ആശുപ്രതിയിൽ നൽകിയ ഷാജി , ഫാത്തിമ ക്വാർട്ടേഴ്സ് , ആവിക്കര എന്ന വിലാസത്തിൽ അന്വേഷിച്ചെങ്കിലും ഇങ്ങനെ ഒരാൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു .പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹക്കീമിനെ കണ്ടെത്തി . സംഭവം മാധ്യമങ്ങളിൽ വന്നതോടെ ആവിക്കരയിൽ താമസിക്കുന്ന പാറും ഷാജിയെ തിരിച്ചറിഞ്ഞു . ഇതോടെയാണ് മരിച്ചത് തൊടുപുഴ സ്വദേശി ഷാജി ലൂയിസ് ആണെന്ന് തിരിച്ചറിഞ്ഞത് . ചെറുവത്തൂർ ഭാഗത്ത് പെയിന്റിങ് ചെയ്ത ജീവിക്കുകയായിരുന്നു ഷാജി . രാത്രി ബസ് സ്മാൻഡിലാണ് അന്തിയുറങ്ങിയിരുന്നത് . ഹക്കീമിന്റെ സുഹൃത്താണ് ഷാജിയെ കുറിച്ച് പറഞ്ഞത് . ഹക്കീമാണ് ഷാജിക്ക് ആവിക്കരയിലെ ക്വാട്ടേഴ്സിൽ താമസിക്കാൻ സൗകര്യം ഒരുക്കിയത് . ലോക്ഡൗണിൽ താനാണ് ഷാജിക്ക് ഭക്ഷണം എത്തിച്ചിരുന്നതെന്നും ഹക്കീം പറഞ്ഞു .

