KSDLIVENEWS

Real news for everyone

ഓടുന്ന ബസിന് പിറകിൽ അഭ്യാസ പ്രകടനം ; യുവാവിന് പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ് ;
വാഹനം പിടിച്ചെടുത്ത് ലൈസൻസ് റദ്ദ് ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തു

SHARE THIS ON

കൊല്ലം: സംസ്ഥാനത്ത് കര്‍ശന നിയന്ത്രങ്ങള്‍ വരുമ്ബോഴും അതിനെ കാറ്റില്‍പറത്തി ഒരു വിഭാഗം. അങ്ങനെ ഒരു സംഭവമാണ് കൊല്ലം ബൈപ്പാസില്‍ സംഭവിച്ചത്. ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനു മുന്നില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ ചെറുപ്പക്കാര്‍ക്കെതിരെ കേസെടുത്തു. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്തതിനൊപ്പം വണ്ടി ഓടിച്ച യുവാവിന്റെ ലൈസന്‍സ് റദ്ദാക്കാനും മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.

ഒക്‌ടോബര്‍-14 ബുധനാഴ്ച ഉച്ചയ്ക്ക് കൊല്ലം ബൈപ്പാസില്‍ ആണ് കെഎസ്‌ആര്‍ടിസി ബസിനു മുന്നില്‍ രണ്ടു ചെറുപ്പക്കാര്‍ അപകടകരമാംവിധം ബൈക്ക് ഓടിച്ചത്. ബസിനെ കടത്തി വിടാതെ ഏതാണ്ട് പതിനഞ്ച് മിനിറ്റോളം നേരം വളഞ്ഞും പുളഞ്ഞും ഈ ഡ്രൈവിങ് തുടര്‍ന്നു.ബസ് കണ്ടക്റ്റര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. വണ്ടി ഓടിച്ചിരുന്ന ശക്തികുളങ്ങര സ്വദേശി എസ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു.അപകടകരമായി വാഹനം ഓടിച്ചതിനു പുറമേ ഹെല്‍മറ്റ് ധരിക്കാതിരുന്നതിനും കേസെടുത്തിട്ടുണ്ട്. വാഹനം ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!