KSDLIVENEWS

Real news for everyone

ജില്ലാ കുടുംബശ്രീ മിഷൻ പാചക മത്സരം: എസ്ടിഎസ് കാസർകോട് ജേതാക്കൾ

SHARE THIS ON

കാസർകോട് ∙പാചകം വീട്ടിലെ അടുക്കളയിൽ മാത്രമല്ല, മത്സരങ്ങളിലും രുചിയേറും വിഭവങ്ങൾ തയാറാക്കി വിജയഗാഥ രചിച്ച്  കുടുംബശ്രീ യൂണിറ്റുകൾ.  കേരളീയം പരിപാടിയുടെ പ്രചാരണാർഥം ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ ദിനത്തിലാണ്  ‘കേരളീയം 2023’ പാചക മത്സരം നടത്തിയത്. ജില്ലയിലെ മികച്ച 10 കുടുംബശ്രീ കേറ്ററിങ് യൂണിറ്റുകൾ തമ്മിലാണ് മത്സരം കാഴ്ചവച്ചത്. ഒരു മണിക്കൂർ 15 മിനിറ്റിൽ 3 വിഭവങ്ങളാണ് ഇവർ മത്സരത്തിനായി തയാറാക്കിയത്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എസ്ടിഎസ് കാസർകോടിന് 5000 രൂപയുടെ കാഷ് പ്രൈസും ട്രോഫിയും പ്രശസ്തിപത്രവും കേരളീയം 2023 സംസ്ഥാന തലത്തിൽ നടത്തുന്ന പാചക മത്സരത്തിലേക്കു നേരിട്ടു പ്രവേശനവും ലഭിച്ചു.  രണ്ടാം സ്ഥാനത്തിന് അർഹരായ സൽക്കാര മടിക്കൈക്ക് 2500 രൂപയുടെ കാഷ് പ്രൈസും ട്രോഫിയും പ്രശസ്തി പത്രവും ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത മറ്റു ടീമുകൾക്ക് സർട്ടിഫിക്കറ്റ് നൽകി.കുടുംബശ്രീ സംസ്ഥാന പരിശീലന കേന്ദ്രം അൽഫ്രാനിലെ ഫാക്കൽറ്റികളായ കെ.അനീഷ് കുമാർ, സജിത്, കിരൺ എന്നിവരാണ് വിജയികളെ നിർണയിച്ചത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!