KSDLIVENEWS

Real news for everyone

സ്വവർഗ വിവാഹത്തിന് നിയമസാധുത നല്‍കിയില്ല; നിയമനിർമാണത്തിനുള്ള അധികാരം പാർലമെന്റിനെന്ന് സുപ്രീം കോടതി

SHARE THIS ON

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം കൊണ്ടുവരേണ്ടത് നിയമനിര്‍മാണ സഭകളാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അതേസമയം, സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനോട് ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും വിയോജിക്കുകയും ചെയ്തു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധികളാണ് പ്രസ്താവിച്ചത്. സ്വവര്‍ഗ പ്രേമികളായ വ്യക്തികളുടെ ആവശ്യങ്ങളും അവകാശങ്ങളും പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ ബെഞ്ചിലെ എല്ലാ ജഡ്ജിമാരും സമ്മതിച്ചു. ഇഷ്ടമുള്ള പങ്കാളിയെ വിവാഹം കഴിക്കാനുള്ള പൗരന്റെ അവകാശത്തോട് ഭരണഘടന ബെഞ്ചിലെ അംഗങ്ങള്‍ യോജിച്ചു. എന്നാല്‍, സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ പ്രാബല്യം നല്‍കുന്നത് സംബന്ധിച്ച വിഷയത്തില്‍ ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും വിയോജിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ പ്രസ്താവിച്ചത്. അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്ന മറ്റൊരംഗം ജസ്റ്റിസ് ഹിമ കോലിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!