സരിന്‍ ആദ്യം BJP സ്ഥാനാർഥിയാകാന്‍ ശ്രമിച്ചു, നടക്കാതെ വന്നപ്പോൾ സി.പി.എമ്മിനെ സമീപിച്ചു-വി.ഡി. സതീശൻ

പി. സരിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സരിന്‍ ആദ്യം ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം ചേലക്കരയില്‍ മാധ്യമങ്ങളോടു പറഞ്ഞു. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയാകാന്‍ പറ്റുമോ എന്ന് ശ്രമിച്ചു. എന്നാല്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഉള്ളതിനാല്‍ സ്ഥാനാര്‍ഥിയാക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ബി.ജെ.പി. സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചിട്ട് നടക്കാതെ വന്നപ്പോഴാണ് സി.പി.എമ്മിനെ സമീപിച്ചതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

