KSDLIVENEWS

Real news for everyone

നിങ്ങളുടെ യുഎഇ വിസ കാലാവധിയും സ്റ്റാറ്റസും ഇനി എളുപ്പത്തിൽ പരിശോധിക്കാം ; വഴികൾ അറിയാം

SHARE THIS ON

നിങ്ങള്‍ യുഎഇ വിസക്ക് വേണ്ടി അപേക്ഷിച്ച്‌ അതിന്റെ സ്റ്റാറ്റസ് അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണോ, അല്ലെങ്കില്‍ നിങ്ങളുടെ വിസ കാലാവധി എന്ന് അവസാനിക്കും എന്ന് പരിശോധിക്കാന്‍ ശ്രമിക്കുകയാണോ?. ഇതാ നിങ്ങള്‍ക്ക് ഇനി എളുപ്പത്തില്‍ അവ കണ്ടെത്താം. കോവിഡ് മൂലം യു എ ഇ ലേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമാകുന്നതാണ് ഇത്. സാധാരണ ഗതിയില്‍ റസിഡന്റ് വിസക്കാര്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്ബ് ചെയ്തിട്ടുള്ള പേജില്‍ നിന്നും വിസയുടെ കാലാവധി നോക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ പാസ്സ്‌പോര്‍ട്ട് ഇപ്പോഴും കയ്യില്‍ കൊണ്ട് നടക്കുക സാധ്യമല്ല. ഈ അവസരത്തില്‍ നിങ്ങളുടെ വിസ കാലാവധി അറിയേണ്ട ഒരു ആവശ്യം വന്നാല്‍ ഇനി അത് എളുപ്പത്തില്‍ ഓണ്‍ലൈനില്‍ നിന്ന് അറിയാന്‍ സാധിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (FAIC) ആണ് യു എ ഇ വിസ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സെക്ഷനിലൂടെ ഇനി വിസ കാലാവധി സംബന്ധിച്ച കാര്യങ്ങള്‍ അറിയാം. ഇതിനായി നിങ്ങളുടെ കൈവശം ഉണ്ടായിരിക്കേണ്ടത് രണ്ട് കാര്യങ്ങള്‍ മാത്രമാണ്. ഒന്ന് പാസ്പോര്‍ട്ട് നമ്ബറും, രണ്ട് പാസ്‌പോര്‍ട്ടിന്റെ കാലാവധി തിയ്യതിയും. ഇവ ഉണ്ടെങ്കില്‍ വിസ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ഈ രണ്ട് വിവരങ്ങളുമോ അല്ലെങ്കില്‍ നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ സ്കാന്‍ ചെയ്ത കോപ്പിയോ ഉണ്ടെങ്കില്‍ വിസ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും. https://smartservices.ica.gov.ae/echannels/web/client/default.html#/fileValidity എന്ന വെബ്സൈറ്റ് വഴിയാണ് ഇതിനായി കയറേണ്ടത്. ഇതിലെ ആദ്യ ഓപ്ഷനില്‍ Passport Information എന്ന ഓപ്ഷന്‍ select ചെയ്യുക. ശേഷം അതിന് താഴെയായുള്ള Residency എന്ന ഓപ്ഷനും select ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ നിങ്ങളുടെ പാസ്പോര്‍ട്ട് നമ്ബറും പാസ്പോര്‍ട്ട് കാലാവധി തിയ്യതിയും നല്‍കുക. ശേഷം, നിങ്ങളുടെ Nationality സെലക്‌ട് ചെയ്യുക. തുടര്‍ന്നുള്ള ബോക്സില്‍ നിങ്ങള്‍ ഓരോ റോബോട്ട് അല്ല എന്ന് തെളിയിക്കുന്നതിനായി I am not a robot എന്നതിന് സമീപത്തെ കോളത്തില്‍ ക്ലിക്ക് ചെയ്‌ത്‌ തുടര്‍ന്ന് നല്‍കിയിട്ടുള്ള CAPTCHA താഴെയുള്ള ബോക്സില്‍ കൃത്യമായി രേഖപ്പെടുത്തുക. ശേഷം നിങ്ങളുടെ വിസ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. മറ്റൊരു രീതിയിലും നിങ്ങളുടെ വിസ കാലാവധി നിങ്ങള്‍ക്ക് എളുപ്പത്തില്‍ അറിയാന്‍ സാധിക്കും. എന്നാല്‍ ഇത് എമിറേറ്റ്സ് ഐഡി കയ്യില്‍ ഉള്ളവര്‍ക്ക് മാത്രമാണ്. എമിറേറ്റ്സ് ഐഡിയുടെ പുറകെ വശത്ത് നിങ്ങളുടെ Date of BIrth വിവരം നല്‍കിയിട്ടുള്ളതിന് സമീപത്തായി നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ കാലാവധിയും നല്‍കിയിട്ടുണ്ടാകും. ഇത് തന്നെയാണ് നിങ്ങളുടെ വിസയുടെ കാലാവധി തിയ്യതിയും. വിസ കാലാവധി അവസാനിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് യു എ ഇ നിയമം. അതിനാല്‍ നിങ്ങളുടെ വിസകള്‍ കൃത്യമായി തന്നെ പുതുക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!