KSDLIVENEWS

Real news for everyone

സൗദിയിലേക്കുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിബന്ധന പിന്‍വലിച്ചു

SHARE THIS ON

സൗദി അറേബ്യയിലേക്ക് പുതിയ തൊഴില്‍ വിസ സ്റ്റാമ്ബ് ചെയ്യുന്നതിന് ഇന്ത്യയിലെ സൗദി കോണ്‍സുലേറ്റുകള്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിബന്ധന പിന്‍വലിച്ചു.

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്താണ് തീരുമാനം പിന്‍വലിച്ചതെന്ന് ന്യൂഡല്‍ഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗദിയിലേക്കുള്ള യാത്രയ്ക്ക് വിസ സ്റ്റാമ്ബ് ചെയ്യുന്നതിന് ഇനി പി.സി.സി നിര്‍ബന്ധമില്ല. സൗദിയില്‍ സന്തോഷത്തോടെ ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി പറഞ്ഞു. അതേ സമയം മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍നിന്ന് ഇക്കാര്യത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!